Uncategorized

എട്ട് ദിവസം നീണ്ട രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് (വെള്ളി) സമാപനം

തിരുവനന്തപുരം: എട്ട് ദിവസം നീണ്ട കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് സമാപനം. തെന്നിന്ത്യൻ താരം പ്രകാശ് രാജ്  സമാപനച്ചടങ്ങിൽ മുഖ്യാതിഥിയാകും. 14 വേദികളിലായി 172 ചിത്രങ്ങൾ പ്രദർശിപ്പിച്ച 28ാ മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക്  കൊടിയിറങ്ങുമ്പോൾ അവസാന ദിനമായ ഇന്ന് റിസർവേഷൻ ഇല്ലാതെയാണ് ഇന്നത്തെ സിനിമ പ്രദർശനം നടക്കുന്നത്.

മികച്ച പ്രേക്ഷക സിനിമയ്ക്കായുള്ള വോട്ടെടുപ്പ് ഇന്ന് ഉച്ചയോടെ അവസാനിക്കും. വൈകിട്ട് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമാപന ചടങ്ങിൽ മികച്ച സിനിമാ, മികച്ച സംവിധായകൻ, പ്രേക്ഷക പുരസ്കാരം എന്നിവ ഉൾപ്പെടെ 11 പുരസ്കാരങ്ങൾ സമ്മാനിക്കും. ലൈഫ് ടൈം അച്ചീവ്മെന്‍റ് നൽകി വിഖ്യാത സംവിധായകൻ ക്രിസ്റ്റോഫ് സനൂസിയെ ചടങ്ങിൽ ആദരിക്കും. സുവർണ്ണ ചകോരത്തിന് അർഹമായ സിനിമ സമാപന സമ്മേളനത്തിന് ശേഷം പ്രദർശിപ്പിക്കും.

മലയാള ചിത്രങ്ങളായ ദായം, ഷെഹറസാദെ,നീലമുടി, ആനന്ദ് മൊണാലിസ മരണവും കാത്ത്‌ എന്നീവ ഉൾപ്പടെ 15 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇത്തവണ വേൾഡ് ക്ലാസിക് സിനിമകൾക്ക് ഒപ്പം മലയാളം സിനിമകളും പ്രേക്ഷക ശ്രദ്ധനേടി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button