Uncategorized
ജ്യൂസ് യന്ത്രത്തിനകത്ത് കൈ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി
കൊയിലാണ്ടി: കരിമ്പിൻ ജ്യൂസ് യന്ത്രത്തിനുള്ളിൽ കൈ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശിയായ അങ്കിതിന്റെ (18 വയസ്സ്) കൈയ്യാണ് ജ്യൂസ് തയ്യാറാക്കുന്നതിനിടയിൽ യന്ത്രത്തിൽ കുടുങ്ങിയത്.
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ പി കെ ശരത്തിന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം യന്ത്രത്തിന്റെ ഭാഗങ്ങൾ അഴിച്ചു മാറ്റിയാണ് തൊഴിലാളിയെ രക്ഷിച്ചത്. കൈക്ക് ചതവു പറ്റിയ അം ങ്കിതിനെ ഫയർഫോഴ് സംഘം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.
Comments