ഹൈസ്കൂൾ മൈതാനം സ്കൂളിന് തിരികെ നൽകണം; ജനകീയ കൂട്ടായ്മ
കൊയിലാണ്ടി: ഹൈസ്കൂൾ മൈതാനിയുടെ ഉടമസ്ഥാവകാശം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് വിട്ടു നൽകണമെന്ന് കൊയിലാണ്ടിയിൽ രൂപീകൃതമായ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. 25 വർഷം മുമ്പാണ് സ്പോർട്സ് കൗൺസിലിനു മൈതാനം വിട്ടു കൊടുത്തത്. 25 വർഷത്തെ പാട്ടക്കരാർ ഡിസംമ്പർ പതിനേഴാം തീയതി അവസാനിക്കുകയാണ്. ഇതോടെ പഴയ നില പുനസ്ഥാപിക്കണം എന്നാണ് ജനകീയ കൂട്ടായ്മ ആവശ്യപ്പെടുന്നത്.
കൊയിലാണ്ടി ഹയർ സെക്കൻഡറി സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ് വിളിച്ചു ചേർത്ത യോഗത്തിൽ യു കെ ചന്ദ്രൻ അധ്യക്ഷനായിരുന്നു. സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമക്കു സമീപം നടന്ന ദീപജ്വാല പ്രോജ്വലനം, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ഇ കെ അജിത്ത് ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ അഡ്വ. സുനിൽ മോഹൻ ഈ പരിപാടിയുടെ അധ്യക്ഷനായി. വി കെ ജയൻ,അഡ്വ.കെ വിജയൻ, സി സത്യചന്ദ്രൻ, ഇ എസ് രാജൻ, അഡ്വ. ടി കെ രാധാകൃഷ്ണൻ, എൻ വി വൽസൻ, അഡ്വ. ശ്രീനിവാസൻ, എൻ വി പ്രദീപ്കുമാർ, എന്നിവർ സംസാരിച്ചു. യു കെ ചന്ദ്രൻ സ്വാഗതവും എം ജി ബൽരാജ് നന്ദിയും പറഞ്ഞു.