KOYILANDILOCAL NEWS
ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് യൂണിയൻ ധർണ്ണ നടത്തി



കൊയിലാണ്ടി: പാർലമെൻ്റിൽ അവതരിപ്പിച്ച അഭിഭാഷക വിരുദ്ധവും ജനവിരുദ്ധവുമായ ക്രിമിനൽ നിയമഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക കരിദിനവും അഭിഭാഷകരുടെ ധർണ്ണയും സംഘടിപ്പിച്ചു .
കൊയിലാണ്ടി കോടതി പരിസരത്ത് നടന്ന അഭിഭാഷക ധർണ്ണ യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡണ്ട് പ്രവീൺ ഓട്ടൂർ അധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി പി പ്രശാന്ത്, സുനിൽ മോഹൻ, ടി കെ രാധാകൃഷ്ണൻ, ബാർ അസോസിയേഷൻ പ്രസിഡണ്ട്, സി എസ് ജതീഷ് ബാബു, കെ കെ ലക്ഷ്മി ഭായി എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി പി ജതിൻ സ്വാഗതവും ബിനോയ് ദാസ് നന്ദിയും പറഞ്ഞു.

Comments