KERALA
വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവയ്ക്ക് പാര്‍ക്ക് അധികൃതര്‍ രുദ്രന്‍ എന്ന് പേരിട്ടു
ഒല്ലൂര്‍:വയനാട്ടില്‍ നിന്നും പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ച ആണ്‍ കടുവയ്ക്ക് പാര്‍ക്ക് അധികൃതര്‍ രുദ്രന്‍ എന്ന് പേരിട്ടു . കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇനിയുള്ള രണ്ടാഴ്ചക്കാലം നിര്‍ണ്ണായകമാണെന്നും ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.
കടുവ ഇപ്പോള്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്. പ്രത്യേക സംഘത്തെ കടുവയെ പരിചരിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. മുഖത്തെ ശസ്ത്രക്രിയ കഴിഞ്ഞു. മരുന്നും മറ്റും നല്‍കേണ്ടതിനാല്‍ ഒരാഴ്ച പ്രത്യേക കൂട്ടില്‍ തന്നെയാണ് പാര്‍പ്പിക്കുക.
ഒമ്പത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കൂടല്ലൂര്‍ കോളനി കവലയില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത്. കലൂര്‍കുന്നില്‍ കടുവയ്ക്കായി കൂട് സ്ഥാപിച്ചെങ്കിലും പിടിതരാതെ കറങ്ങി നടക്കുകയായിരുന്നു.
Comments