DISTRICT NEWS
എയര്‍ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 14 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും

തിരുവനന്തപുരം: എയര്‍ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 14 മുതല്‍ പുതിയ സര്‍വീസ് ആരംഭിക്കും. തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും തിരുവനന്തപുരം-കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുക.
തിരുവനന്തപുരത്തു നിന്ന് വൈകിട്ട് 6.45ന് പുറപ്പെടുന്ന വിമാനം (IX 2342) 7.45ന് കോഴിക്കോടെത്തും. തിരിച്ച് കോഴിക്കോടു നിന്ന് രാത്രി എട്ടു മണിയോടെ പുറപ്പെടുന്ന വിമാനം (IX 2341) 9.05ന് തിരുവനന്തപുരത്തെത്തും. 3,000 രൂപ മുതലാണ് സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്ക്. തലസ്ഥാന നഗരത്തെയും കോഴിക്കോടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ് കേരളത്തിലെ വിനോദസഞ്ചാര മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നു.
Comments