കൊയിലാണ്ടിയിൽ സ്വർണ്ണ മാല പൊട്ടിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

കൊയിലാണ്ടി: സ്വർണ്ണമാല പൊട്ടിച്ച സംഘത്തെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ (ബുധൻ) വൈകുന്നേരം ആറ് മണിയോടെ കൊയിലാണ്ടി കൊല്ലത്ത് വെച്ച് അഞ്ജന സുബിൻ (കീഴരിയൂർ) എന്നവരുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച  കണ്ണൂർ മയ്യിൽ പുത്തൻപുരയിൽ സനിത്ത് , നാറാത്ത് പുലിയൂറുബിൽ അതുൽ ബാബു  എന്നിവരെയാണ് കൊയിലാണ്ടി പോലീസ് എറണാകുളത്ത് വെച്ച് കസ്റ്റഡിയിൽ എടുത്തത്.

കണ്ണൂരിൽ നിന്നും മോഷ്ടിച്ച ബൈക്കുമായി വന്ന പ്രതികൾ കൊയിലാണ്ടി കൊല്ലത്ത് വെച്ച് കുടുംബത്തോടൊപ്പം പിഷാരിക്കാവ് അമ്പലത്തിൽ തൊഴാൻ പോവുകയായിരുന്ന അഞ്ജനയുടെ കഴുത്തിലണിഞ്ഞ സ്വർണ്ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു.

നിരവധി സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. കൊയിലാണ്ടി സിഐ മെൽവിൻ ജോസിന്റെ നേതൃത്വത്തിൽ എസ് ഐ ജിതേഷ് കെ ആർ കരിം ,ദിലീപ് ,അജിത്ത്, വിജു, ബിനോയി രവി , സതീഷ് ,എസ് സി പി ഒ, കെ സുരേഷ്, ബിജു വാണിയംകുളം, ഡ്രൈവർ ഗംഗേഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Comments
error: Content is protected !!