LATEST

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു

ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് എടുത്തു. ഐപിസി 124 വകുപ്പാണ് ചുമത്തിയത്. ഈ വകുപ്പ് ചുമത്തി പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുക്കണമെന്നു ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും ഗവര്‍ണര്‍  നിര്‍ദേശം നല്‍കിയിരുന്നു. ഏഴുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്. 

പ്രതിഷേധക്കാര്‍ക്കെതിരെ തുടക്കത്തില്‍  ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതുള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു കേസ് എടുത്തത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നിസാര വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് ആക്ഷേം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്തിയ കെഎസ് യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ ഗവര്‍ണര്‍ രംഗത്തുവന്നിരുന്നു. 

കന്റോണ്‍മെന്റ് പൊലീസ് രാജ്ഭവനില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ പത്തൊന്‍പത് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button