KERALA

യൂത്ത് കോൺഗ്രസ് സമരത്തിൽ നഷ്ടം രണ്ടരലക്ഷമെന്നു പൊലീസ്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സമരത്തിൽ രണ്ടരലക്ഷം നഷ്ടമെന്നു പൊലീസ്. രണ്ടരലക്ഷം രൂപയുടെ പോലീസ് മുതൽ നശിപ്പിച്ചതായാണ് കണക്ക്. വിവിധ എഫ് ഐആറുകളിൽ രജിസ്റ്റർ ചെയ്ത കണക്കാണിത്. പൊലീസിന്റെ മൂന്ന് വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

 

ഇതിൽ പിങ്ക് പൊലീസിന്റെ വാഹനവും ഉൾപ്പെടും. ലാത്തിയും ഫൈബർ ഷീൽഡും ഉൾപ്പെടെയുള്ള വസ്തുക്കൾക്കും നാശനഷ്ടമുണ്ടായി. പൊതുമുതൽ നശിപ്പിച്ചത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസ് എടുത്തത്.

യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിൽ പിങ്ക് പൊലീസ് വാഹനം അടിച്ചു തകർത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോൺമെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്ഐആർ ആണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേർത്ത് പിഡിപിപി ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ് എടുത്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button