KERALA

സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലെത്തി മരുന്ന് സ്വീകരിച്ച കുട്ടികളേയും ബന്ധുക്കളേയും കണ്ടു. ആശുപത്രിയിലെ മറ്റ് രോഗികളുമായും കൂട്ടിരിപ്പുകാരുമായും മന്ത്രി ആശയ വിനിമയം നടത്തി.

ശരീര കോശങ്ങളിലെ ലൈസോസോമുകള് പ്രവര്ത്തിക്കുന്നതിന് വേണ്ടിയുള്ള എന്സൈമുകള് ഇല്ലാത്തത് കാരണം അവയവങ്ങള്ക്ക് നാശം സംഭവിക്കുന്ന അപൂര്വ രോഗാവസ്ഥയാണ് ലൈസോസോമല് സ്റ്റോറേജ് ഡിസോഡര് (lysosomal storage disorder). പോംപെ, ഗോഷെ എന്നീ രോഗങ്ങള്ക്ക് വിലയേറിയ മരുന്നുകള് സൗജന്യമായി നല്കുന്നതിന് വേണ്ടിയുള്ള പ്രത്യേക പദ്ധതിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അഞ്ച് പേര്ക്കാണ് മരുന്ന് നല്കിയത്. അപൂര്വ രോഗ പദ്ധതിയുടെ ഭാഗമായിട്ടാണ് ചികിത്സ ഒരുക്കിയത്. പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളാണ് സൗജന്യമായി വിതരണം ചെയ്തത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button