KERALA

പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു

തിരുവനന്തപുരം: പുതിയ ബസ് റൂട്ടുകള്‍ സംബന്ധിച്ച് ജനങ്ങളില്‍ നിന്ന് സമഗ്ര സര്‍വേ നടത്താന്‍ വാഹനവകുപ്പ് തയ്യാറെടുക്കുന്നു. ബസ് ഓടേണ്ട റൂട്ടാണ് എന്ന് തോന്നിയാല്‍  പൊതുജനങ്ങൾക്ക് ഇക്കാര്യം മോട്ടോര്‍ വാഹനവകുപ്പിനെ അറിയിക്കാം.

ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് അധികൃതര്‍ സര്‍വേ നടത്താന്‍ ഒരുങ്ങുന്നത്. ഇതുവരെ ബസ് ഓടാത്ത റൂട്ടുകളിലും സര്‍വീസ് നിന്ന് പോയ റോഡുകളിലും പുതുതായി നിര്‍മിച്ച റോഡുകളിലും തുടങ്ങേണ്ട ബസ് റൂട്ടുകള്‍ ജനങ്ങള്‍ക്ക് സര്‍വേയിലൂടെ നിര്‍ദേശിക്കാം. സൗകര്യമുള്ള എല്ലാ റോഡുകളിലും പൊതുഗതാഗത സൗകര്യം ലഭ്യമാക്കണമെന്നാണ് ഗതാഗതമന്ത്രിയുടെ നിര്‍ദേശം.

ആവശ്യമെങ്കില്‍ നിലവിലുള്ള റൂട്ടുകളില്‍ പുനഃക്രമീകരണം നടത്താനും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ പുതുതായി തുടങ്ങേണ്ട ബസ് റൂട്ടുകളുടെ വിവരങ്ങള്‍ kl07.mvd@kerala.gov.in എന്ന മെയില്‍ വഴി ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. പുതിയ സര്‍വീസുകള്‍ക്ക് സാധ്യതയുള്ളയിടങ്ങളില്‍ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button