Uncategorized
കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം യുവതി കിണറ്റിൽ വീണു മരിച്ചു
കൊയിലാണ്ടി കൊല്ലം സിൽക്ക് ബസാറിന് സമീപം യുവതി കിണറ്റിൽ വീണു മരിച്ചു. നാല് പുരക്കൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന തിരുനെൽവേലി സ്വദേശി മാരിസ്വാ മിയുടെ മകൾ മുത്തുലക്ഷ്മി (20) ആണ് മരിച്ചത്.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജു ടി പി കിണറിൽ ഇറങ്ങി റസ്ക്യൂ നെറ്റിന്റെയും സേനാംഗങ്ങളുടെയും സഹായത്തോടുകൂടി മൃതദേഹം കരക്കെത്തിച്ചു.
Comments