പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ്
പ്രവാസിക്ഷേമത്തിനായി നടപ്പാക്കുന്ന വിവിധ പദ്ധതികൾ പരിഗണിച്ച് നോർക്ക റൂട്ട്സിന് ദേശീയ അവാർഡ് ലഭിച്ചു. രാജ്യ പുരോഗതിക്കായി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക് ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സ്കോച്ച് അവാർഡിനാണ് സർക്കാർ സ്ഥാപനമായ നോർക്കറൂട്ട്സ് അർഹമായത്. രാജ്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുന്ന സംഭാവനകൾക്ക് വഴിയൊരുക്കുന്ന സ്ഥാപനങ്ങൾ, പദ്ധതികൾ വ്യക്തികൾ എന്നിവർക്ക് നൽകുന്ന അംഗീകാരമാണ് സ്‌കോച്ച് അവാർഡ്.
സാമൂഹ്യനീതിയും സുരക്ഷയും എന്ന വിഭാഗത്തിലെ സിൽവർ കാറ്റഗറിയിലാണ് പുരസ്കാരം. തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനും സാമ്പത്തിക പുനരേകീകരണത്തിനും സഹായകരമാകുന്ന പദ്ധതികൾകൾ നടപ്പാക്കിയതിനാണ് 2023 – ലെ അവാർഡ് ലഭിച്ചിരിക്കുന്നത്.
മെയ് അവസാനവാരം ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ നോർക്ക അധികൃതർ പുരസ്കാരം ഏറ്റുവാങ്ങും. പ്രവാസികൾക്കായുള്ള പദ്ധതികൾ പ്രയോജനകരമാകും വിധം നടപ്പിലാക്കുകയും അത് യാഥാർത്ഥ്യമാക്കുകയും ചെയ്തത് കൂട്ടായ പ്രവർത്തനത്തിന്റെ നേട്ടമാണെന്ന് പുരസ്കാരനേട്ടത്തിൽ നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. പ്രവാസിക്ഷേമത്തിനായുളള കൂടുതൽ പദ്ധതികൾ ആസുത്രണം ചെയ്യാൻ പുരസ്കാരം പ്രോത്സാഹനം നൽകുന്നതായി സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും അഭിപ്രായപ്പെട്ടു.