Uncategorized
കൊല്ലം നെല്ല്യാടി – മേപ്പയൂര്‍ റോഡില്‍ ഇന്ന് (ഡിസംബർ 12) മുതല്‍ ഗതാഗത നിയന്ത്രണം

കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍പ്പെട്ട കൊല്ലം നെല്ല്യാടി – മേപ്പയൂര്‍ റോഡില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (ഡിസംബർ 12) മുതല്‍ കൊല്ലം ജംഗ്ഷന്റെയും ഇല്ലത്തുതാഴെയുടെയും ഇടയില്‍ ഗതാഗതം നിരോധിച്ചു.

മേപ്പയ്യൂരില്‍ നിന്നും കൊല്ലം വഴി കൊയിലാണ്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഇല്ലത്തുതാഴെ പെരുവട്ടൂര്‍മുക്ക് വഴിയും കൊല്ലം വഴി മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കൊയിലാണ്ടി മുത്താമ്പി റോഡിലെ പെരുവട്ടൂര്‍ മുക്ക് – ഇല്ലത്തുതാഴെ റോഡ് വഴിയും യാത്ര ക്രമീകരിക്കേണ്ടതാണ്.
Comments