തൃക്കാർത്തിക പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന്


കൊയിലാണ്ടി :കൊല്ലം പിഷാരികാവ് ക്ഷേത്രം തൃക്കാർത്തിക വിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തിയ തൃക്കാർത്തിക പുരസ്കാരം സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാറിന് സമർപ്പിക്കും.സംഗീതമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം സമർപ്പിക്കുന്നതെന്ന് ട്രസ്റ്റ് ബോർഡ് അറിയിച്ചു.കാർത്തികവിളക്ക് ദിനമായ നവംബർ 27 വൈകുന്നേരം പുരസ്കാര സമർപ്പണം നടക്കും.

Comments
error: Content is protected !!