DISTRICT NEWSKERALA
പരശുരാം എക്സ്പ്രസിൽ മാർച്ചോടെ രണ്ട് കോച്ചുകൾ അധികമായി അനുവദിക്കും
വടകര : പരശുരാം എക്സ്പ്രസിൽ മാർച്ച് മാസത്തോടെ രണ്ട് കോച്ചുകൾ അധികമായി അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി കെ കെ രമ എം എൽ എയ്ക്ക് ഉറപ്പ് നൽകി.
യാത്രാപ്രശ്നം ഉൾപ്പെടെ വടകരമേഖലയിലെ റെയിൽവേയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഡി ആർ എമ്മിന്റെ ശ്രദ്ധയിൽപ്പെടുത്താൻ പാലക്കാട്ടേക്ക് പോയതായിരുന്നു എം എൽഎയായ രമ. നിലവിൽ 22 കോച്ചുകളാണ് പരശുരാമിലുള്ളത്.
Comments