KERALA

കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാന്‍ യുഡിഎഫ് തീരുമാനം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍ മുഖ്യമന്ത്രിയുടെ ക്ഷണം നിരസിക്കാന്‍ യുഡിഎഫ് തീരുമാനം. ഒന്നിച്ചുള്ള സമരം അണികളുടെ മനോവീര്യം തകര്‍ക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും സര്‍ക്കാരിനെ ഈ തീരുമാനം അറിയിക്കും.

കേന്ദ്ര അവഗണനയില്‍ ഇരുവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്രത്തിനെതിരെ ഡല്‍ഹിയില്‍ അടുത്ത മാസം എട്ടിനാണ് ഇടത് മുന്നണി സമരം. ഡല്‍ഹിയിലെ സമരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് ഇടതു മുന്നണി തയാറെടുക്കുന്നത്. ഇന്ത്യ മുന്നണിയിലെ എല്ലാ കക്ഷികളെയും മുഴുവന്‍ സംസ്ഥാനങ്ങളെയും സമരത്തിന് ക്ഷണിക്കും.

കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബിജെപി മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കാനും ഇടതു മുന്നണി നേതൃയോഗത്തില്‍ തീരുമാനമായിട്ടുണ്ട്. ഡല്‍ഹിയില്‍ സമരം നടക്കുന്ന അതേ ദിവസം കേരളത്തില്‍ ബൂത്ത് തലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button