യു ഡി.എഫ് വിചാരണ സദസ്സുകൾ പേരാമ്പ്രയിലും ബാലുശ്ശേരിയിലും
മുഖ്യ മന്ത്രിയും മന്ത്രിമാരും നടത്തുന്ന രാഷ്ട്രീയ പരിഹാസമായ ജന സദസ്സുകൾക്കെതിരെ യു. ഡി .എഫ് നിയോജകമണ്ഡലങ്ങളിൽ നടത്തുന്ന വിചാരണ സദസ്സുകൾ ഡിസംബർ 21 ന് പേരാമ്പ്രയിലും ബാലുശ്ശേരിയിലും നടക്കും. വൈകുന്നേരം 3.30 പേരാമ്പ്രയിലും 5.30 ന് ബാലുശ്ശേരിയിലും നടക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ഉൽഘാടനം ചെയ്യും. പരിപാടികളിൽ യു ഡി എഫ് ന്റെ സമുന്നത നേതാക്കൾ പങ്കെടുക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻകെ ബാലനാരായണനും കൺവീനർഅഹമ്മദ് പുന്നക്കൽ എന്നിവർ പറഞ്ഞു
യു ഡി.എഫ് നേതൃ ത്വ ത്തിൽ നാളെ പേരാമ്പ്രയിൽ നടക്കുന്ന കുറ്റവിചാരണ സദസ്സിൻ്റെ വിളമ്പര ജാഥയും സംഗമവും കീഴരിയൂർ യു ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. യു ഡി.എഫ് ചെയർമാൻ ടി.യുസൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, കെ.റസാക്ക്, കെ.എം സുരേഷ് ബാബു, കെ.കെ ദാസൻ പ്രസംഗിച്ചു.ഒ.കെ കുമാരൻ, ടി.സലാം, ഇ രാമചന്ദ്രൻ, ശശി കല്ലട, ഗോപാലൻ കെ , ജലജ കെ എന്നിവർ നേതൃത്വം നൽകി.