KERALANEWSUncategorized
ഗവര്‍ണര്‍ നല്‍കിയ സെനറ്റ് പട്ടിക കാലിക്കറ്റ് സര്‍വകലാശാല അംഗീകരിച്ചു
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് പട്ടികയിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നല്‍കിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചു. വി സി നല്‍കിയ പട്ടിക പൂര്‍ണമായി വെട്ടിയായിരുന്നു ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തത്. സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണര്‍ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സെനറ്റിലേക്ക് വിസി നല്‍കിയ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഗവര്‍ണര്‍ നല്‍കിയ പട്ടിക യൂണിവേഴ്സിറ്റി അംഗീകരിച്ചത്.
Comments