KERALA
വണ്ടിപ്പെരിയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്ഷന്
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ ്ഐക്ക് സസ്പെന്ഷന്. ടിഡി സുനില്‍കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിച്ചത്. കേസില്‍ പ്രതിയായ അര്‍ജുനെ വെറുതെ വിട്ട ഉത്തരവില്‍ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് പോലീസ് ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കുന്നത്. ഇയാള്‍ക്കെതിരേ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ വിധി പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് നടപടി.
Comments