വീണ വിജയന്റെ കമ്പനിയായ എക്സലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം


തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്സലോജിക്കിനെതിരെ കേന്ദ്ര അന്വേഷണം. കോര്‍പറേറ്റ് കാര്യമന്ത്രാലയമാണ് കമ്പനിക്കെതിരെ അന്വേഷണം നടത്തുക. സിഎംആര്‍എലും എക്സലോജികും തമ്മിലുള്ള ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. കര്‍ണാടക ഡെപ്യൂട്ടി റജിസ്ട്രാര്‍ ഓഫ് കമ്പനീസ് വരുണ്‍ ബി എസ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര്‍ കെ എം ശങ്കര നാരായണന്‍, പോണ്ടിച്ചേരി ആആർ ഒ സി എ ഗോകുല്‍നാഥ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. നാല് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.

നേരത്തെയുണ്ടായ മാസപ്പടി വിവാദത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് കേന്ദ്ര അന്വേഷണം. സിഎംആര്‍എലിനൊപ്പം കെഎസ്ഐഡിസിയും അന്വേഷണ പരിധിയിലുണ്ട്.

Comments
error: Content is protected !!