KERALA
കണ്ണൂരിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹാഘോഷം ; വരനും സുഹൃത്തുക്കൾക്കുമെതിരെ കേസ്
കണ്ണൂർ: കണ്ണൂർ വാരത്ത് അതിരുവിട്ട വിവാഹാഘോഷത്തിൽ കേസെടുത്ത് പോലീസ്. കഴിഞ്ഞ ഞായറാഴ്‌ചയാണ് സംഭവം. വരനും സുഹൃത്തുക്കളും കണ്ണൂർ വാരത്തുള്ള വധുവിന്റെ വീട്ടിലേക്കാണ് ഒട്ടകപ്പുറത്ത് എത്തിയത്. ബാന്റ് മേളവും ഒട്ടകവുമെല്ലാം കണ്ടതോടെ നിരവധി ആളുകൾ തടിച്ച് കൂടി. ഇതോടെ കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഒടുവിൽ ചക്കരക്കൽ പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
അന്യായമായി സംഘം ചേർന്ന് ഗതാഗതം മുടക്കി വിവാഹാഘോഷം നടത്തിയതിനാണ് ചക്കരക്കൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഒട്ടകപ്പുറത്ത് എത്തിയ വളപട്ടണം സ്വദേശിയായ വരൻ റിസ്വാൻ ഉൾപ്പടെ 26 പേരെ പ്രതിചേർത്താണ് കേസ്. സംഭവത്തിൽ മഹല്ല് കമ്മറ്റി ഇടപെടുകയും താക്കീത് നൽകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
Comments