വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. കോണ്ടാക്ടുകള് ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. ഫേവറേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നമ്പറുകളിലേക്കാണ് എളുപ്പത്തില്‍ കോള്‍ ചെയ്യാന്‍ സാധിക്കുക. അപ്ഡേറ്റ് ആദ്യം ആപ്പിള്‍ ഫോണുകളില്‍ മാത്രമാണ് ലഭ്യമാകുക.
വാട്സ്ആപ്പ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതായി വാബീറ്റ ഇന്‍ഫോയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആപ്പില്‍ കോള്‍ ടാബിന് മുകളിലായാണ് ഫീച്ചര്‍ കാണാനാകുക. വാട്സ്ആപ്പ് കൂടുതല്‍ ഉപഭോക്തൃ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും വാട്സ്ആപ്പിന്റെ പുതിയ അപ്ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.