തൃശൂരിൽ സ്‌പെഷ്യൽ ഓഫറിൽ 2 &3 BHK ലക്ഷ്വറി അപ്പാർട്ട്‌മെന്റുകൾ

ബാങ്കുകൾ ഭവനവായ്പാനിരക്ക് കുറയ്ക്കുന്ന ഈ സമയത്ത് ലോൺ എടുത്ത് ഫ്‌ളാറ്റുകൾ വാങ്ങുന്നവർക്ക് വർമ ഹോംസിന്റെ സ്‌പെഷ്യൽ ഓഫർ. കൊച്ചി ആസ്ഥാനമായുള്ള വർമ ഹോംസിന്റെ തൃശൂരിലെ ആദ്യ റസിഡൻഷ്യൽ പ്രോജക്ടായ വർമ സ്‌പെക്ട്രത്തിലെ അപ്പാർട്ട്‌മെന്റുകൾ, ആകെ വിലയുടെ 10 ശതമാനം മാത്രം നൽകി ഇപ്പോൾ ബുക്ക് ചെയ്യാം. 80 ശതമാനം ഹൗസിംഗ് ലോൺ ആക്കുക; ബാക്കിയുള്ള 10 ശതമാനം തുക നിർമാണം പൂർത്തിയാകുമ്പോൾ നൽകിയാൽ മതി.
തൃശൂരിൽ എൻഎച്ച് ബൈപാസിനടുത്ത്, പൂച്ചട്ടി ഭാവൻസ് വിദ്യാമന്ദിറിന്റെ എതിർവശത്താണ് വർമ സ്‌പെക്ട്രം. മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുള്ള 30 യൂണിറ്റുകളാണ് ഇതിലുള്ളത്. ബെയ്‌സ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകൾക്ക് പുറമേ എട്ട് ഫ്‌ളോറുകളിലായി ഇവ ഒരുക്കിയിരിക്കുന്നു. 985 മുതൽ 1792 സ്‌ക്വയർ ഫീറ്റ് വരെ വലിപ്പമുള്ള 2 & 3 BHK അപ്പാർട്ട്‌മെന്റുകളായി ഇവ നിർമിക്കുന്നു.
ലൊക്കേഷൻ
‘നഗരത്തിൽ താമസിക്കുന്ന ഫീൽ വേണം, എന്നാൽ നഗരത്തിരക്കുകളിൽ നിന്നകന്നിരിക്കണം’ എന്ന് ആഗ്രഹിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടുന്ന ലൊക്കേഷനിലാണ് വർമ സ്‌പെക്ട്രം. എൻഎച്ച് ബൈപാസിനടുത്ത് പൂച്ചട്ടിയിൽ ഗ്രാമീണ പശ്ചാത്തലമുള്ള, ശുദ്ധവായു ലഭിക്കുന്ന, ഹരിതമനോഹരമായ അന്തരീക്ഷത്തിലാണ് ഈ പ്രോജക്ട്.
വർമ സ്‌പെക്ട്രത്തിൽ നിന്നും ഭവൻസ് വിദ്യാ മന്ദിറിലേക്ക് വെറും 150 മീറ്റർ ദൂരമേയുള്ളു. 800 മീറ്റർ പോയാൽ നടത്തറ ബൈപാസ് ആയി. ഭവൻസ് കൂടാതെ മണ്ണുത്തി കാർഷിക സർവകലാശാല, ഗവൺമെന്റ് കോളജ് കുട്ടനെല്ലൂർ, സെന്റ് തോമസ് കോളജ്, ഗവ. എൻജിനീയറിംഗ് കോളജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പ്രോജക്ടിനടുത്തുണ്ട്. ജൂബിലി മിഷൻ ഹോസ്പിറ്റൽ, അശ്വിനി ഹോസ്പിറ്റൽ എന്നിവയാണ് സമീപത്തുള്ള പ്രധാന ആശുപത്രികൾ. സ്വരാജ് റൗണ്ട്, റെയിൽവേ സ്‌റ്റേഷൻ, സെലെക്‌സ് മാൾ, സിവിൽ സ്‌റ്റേഷൻ എന്നിവ 7-8 കിലോമീറ്റർ ചുറ്റളവിലാണ്. സമീപത്തുള്ള പ്രധാന ആരാധനാലയങ്ങളായ വടക്കുംനാഥ ക്ഷേത്രത്തിലേക്ക് ഏഴ് കിലോമീറ്ററും ബസിലിക്ക പള്ളിയിലേക്ക് ആറര കിലോമീറ്ററുമാണ് ദൂരം.
അമിനിറ്റീസ്
ഉയർന്ന ജീവിതശൈലിക്ക് അനുയോജ്യമായ ആധുനിക സൗകര്യങ്ങളെല്ലാം വർമ ഹോംസ് ഈ പ്രോജക്ടിൽ ഒരുക്കിയിട്ടുണ്ട്. ഫർണിഷ്ഡ് ലോബി, ഫിറ്റ്‌നസ് സെന്റർ, റൂഫ് ടോപ് പാർട്ടി ഏരിയ, റിക്രിയേഷൻ സ്‌പേസ്, ലൈബ്രറി, ഇൻഡോർ പ്ലേ ഏരിയ, വിസിറ്റേഴ്‌സ് ലോഞ്ച്, ഫുള്ളി ഓട്ടോമാറ്റിക് ലിഫ്റ്റ്‌സ്, ഇന്റർകോം, സോളാർ എനർജി ഉപയോഗപ്പെടുത്തിയിട്ടുള്ള ഇടങ്ങൾ, വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്, 24 മണിക്കൂർ സെക്യൂരിറ്റിക്കുള്ള പ്രൊവിഷൻ, 24 മണിക്കൂർ വൈദ്യുതിക്കും വെള്ളത്തിനുമുള്ള പ്രൊവിഷൻ, ഫയർ ഫൈറ്റിംഗ് സിസ്റ്റം, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പ്രത്യേക ഇടങ്ങളിൽ സർവെയ്‌ലൻസ് ക്യാമറ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളെല്ലാം ഇതിലുണ്ട്.
വർമ ഹോംസ്
ഭവന നിർമാണ രംഗത്ത് കാൽനൂറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായി അനിൽ വർമ ആരംഭിച്ച വർമ ഹോംസ് ചുരുങ്ങിയ നാളുകൾക്കുള്ളിലാണ് കൊച്ചിയിലെ വിശ്വാസ്യതയുള്ള ബ്രാൻഡുകളിലൊന്നായി എണ്ണപ്പെട്ടത്. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമയും കരസ്ഥമാക്കിയ അനിൽ വർമ 1996ൽ വർമ കൺസ്ട്രക്ഷൻസ് ആരംഭിച്ചുകൊണ്ട് ഈ മേഖലയിലെത്തി. 2006ൽ മറ്റ് രണ്ട് സംരംഭകരുമായി ചേർന്ന് അസറ്റ് ഹോംസ് ആരംഭിച്ചു; അപ്പോൾ മുതൽ 2016 വരെ അതിന്റെ ഡയറക്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു. അതിനുശേഷം 2016ലാണ് വർമ ഹോംസിന് തുടക്കമിട്ടത്.
കൊച്ചി ആസ്ഥാനമായുള്ള ഈ ഗ്രൂപ്പിന് തൃശൂരും തിരുവനന്തപുരത്തും ഓഫീസുകളുണ്ട്. ഇതുവരെ രണ്ട് പ്രോജക്ടുകൾ പൂർത്തിയാക്കിയ വർമ ഹോംസിന്, തൃശൂരിലും തിരുവനന്തപുരത്തും എറണാകുളത്തുമായി ആറ് ഓൺഗോയിംഗ് പ്രോജക്ടുകൾ നിലവിലുണ്ട്. എറണാകുളത്തും തൃശൂരും തിരുവനന്തപുരത്തുമായി നാല് പ്രോജക്ടുകൾ ഉടൻ ലോഞ്ച് ചെയ്യും. വർമ ഹോംസ് വാങ്ങുന്നവർക്ക് ഇന്റീരിയർ, റെന്റൽ, മെയ്ന്റനൻസ്, റീസെയ്ൽ തുടങ്ങിയ മേഖലകളിൽ ആവശ്യമായ സഹായം നൽകുന്നതിനായി ‘വി കെയർ’ എന്ന പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. അതെ, കേവലം കെട്ടിടങ്ങൾ മാത്രമല്ല, എല്ലാ അർഥത്തിലും താമസക്കാരുടെ ഹൃദയങ്ങളിൽ സന്തോഷം കൂടി കെട്ടിപ്പടുക്കുന്ന ബ്രാൻഡാണ് വർമ ഹോംസ്.
Comments

COMMENTS

error: Content is protected !!