പിരിച്ചെടുത്ത പണം നൽകിയിരുന്നത് കുമളിയിലെ രഹസ്യകേന്ദ്രത്തിൽ

നെടുങ്കണ്ടം ∙ സ്വയം സഹായ സംഘങ്ങളിൽ നിന്നു പിരിച്ചെടുത്ത പണം കുമാർ കൈമാറിയിരുന്നത് കുമളിയിലെ രഹസ്യ കേന്ദ്രത്തിലെന്നു  ഹരിത ഫിനാൻസിലെ മുൻ കലക്ഷൻ ഏജന്റ് സുമ ദിലീപ് . 300 സ്വാശ്രയ സംഘങ്ങൾ ദിവസവും പിരിച്ചെടുക്കുന്ന പണം ഹരിത ഫിനാ‍ൻസിൽ നിക്ഷേപിച്ചിരുന്നു.  കുമാറിന്റെ കാറിൽ ഈ പണം കുമളിയിലെ രഹസ്യ കേന്ദ്രത്തിൽ എത്തിച്ച് കൈമാറുകയായിരുന്നുവെന്നും സുമ പറയുന്നു.

 

കുമളി – പീരുമേട് – തമിഴ്നാട് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക മാഫിയയാണ് തട്ടിപ്പിനു പിന്നിൽ എന്ന ആരോപണവും ബലപ്പെട്ടു. കുമാറിന്റെ കസ്റ്റഡി കൊലപാതകവും നാട്ടുകാരിൽ നിന്ന് പിരിച്ചെടുത്ത പണം കാണാതായതും തമ്മിൽ ബന്ധമുണ്ടോയെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കുമാറിന്റെ പണമിടപാടു സ്ഥാപനത്തിൽ വായ്പയ്ക്ക് അപേക്ഷിച്ച നെടുങ്കണ്ടം സ്വദേശിക്കു വായ്പ പാസായെന്നു പറഞ്ഞ് 20 ലക്ഷം രൂപയുടെ ചെക്ക്  നൽകിയിരുന്നു.  നെടുങ്കണ്ടത്തെ സ്വകാര്യ ബാങ്കിൽ ചെക്കുമായി എത്തിയെങ്കിലും അക്കൗണ്ടിൽ പണമില്ലെന്ന മറുപടിയാണ് കിട്ടിയത്.
Comments

COMMENTS

error: Content is protected !!