കൂടത്തായി കൊലപാതകം: ഏറ്റവും മികച്ച രീതിയില്‍ അന്വേഷണം നടത്തും; : അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ

കൂടത്തായി കൊലപാതകത്തില്‍ അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന്   ഡിജിപി ലോക്‌നാഥ് ബെഹറ. ഏറ്റവും മികച്ച രീതിയില്‍  അന്വേഷണം നടത്തുമെന്നും ഡിജിപി പറഞ്ഞു.  സൈനൈഡ് ഉപയോഗത്തിന്റെ തെളിവ് കണ്ടെത്തുക വെല്ലുവിളിയാണ്.അന്വേഷണം ബുദ്ധിമുട്ടേറിയതിനാല്‍  ഓരോ കേസിലും പ്രത്യേകം എഫ്‌ഐആര്‍ ഇടുകയാണ് ഉത്തമം.

സയനൈഡ് കണ്ടെത്തുന്നതിനുള്ള  നീക്കങ്ങളാണ് നടക്കുന്നത്. സയനൈഡ് എങ്ങനെ കിട്ടി എന്നതും പ്രധാനമാണെന്നും ബെഹ്‌റ പറഞ്ഞു. തെളിവുകള്‍ ശേഖരിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാ വെല്ലുവിളികളും അതിജീവിക്കാന്‍ കഴിയുമെന്നാണ്  പ്രതീക്ഷയെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, പതിനഞ്ച് ദിവസം പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

Comments

COMMENTS

error: Content is protected !!