വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് 2019-20 വര്‍ഷത്തെ ഡിഗ്രി, പ്രൊഫഷണല്‍ കോഴ്സുകളിലേക്കുളള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കയര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വമെടുത്ത് 2019 മെയ് 31 ന് രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ച് കുടിശ്ശിക കൂടാതെ വിഹിതം അടച്ചു വരുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് ധനസഹായത്തിന് അര്‍ഹതയുളളത്. കേരളത്തിലെ ഗവ. അംഗീകൃത സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫുള്‍ടൈം കോഴ്സുകളില്‍ ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ കോഴ്സുകള്‍, പോളിടെക്നിക്ക്, എഞ്ചിനീയറിംഗ്, മെഡിസില്‍, അഗ്രികള്‍ച്ചര്‍, നഴ്സിങ്, പാരാമെഡിക്കല്‍ കോഴ്സുകളില്‍ ഉപരിപഠനം നടത്തുന്നതിനാണ് ധനസഹായം. ആബി ഇന്‍ഷുറന്‍സില്‍ അംഗമായിട്ടുളള കയര്‍ തൊഴിലാളികളുടെ മക്കള്‍ക്കുളള ഒന്‍പത്, 10, പ്ലസ് വണ്‍, പ്ലസ് ടു, ഐ.ടി.ഐ കോഴ്സുകളിലേയ്ക്കുളള സ്‌കോളര്‍ഷിപ്പിന് ഇതു പ്രകാരം അപേക്ഷ നല്‍കേണ്ടതില്ല. അപേക്ഷ ഫോം 10 രൂപ നിരക്കില്‍ ബോര്‍ഡിന്റെ എല്ലാ ഓഫീസുകളില്‍ നിന്നും ജനുവരി 15  മുതല്‍ ലഭിക്കും. അപേക്ഷ കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ എല്ലാ ഓഫീസുകളിലും ഫെബ്രുവരി 29 വരെ സ്വീകരിക്കുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
Comments

COMMENTS

error: Content is protected !!