ഡ്രൈവിങ് സ്കൂളുകൾക്ക് പ്രവർത്തനാനുമതി

ലോക്ക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ഡ്രൈവിങ് ടെസ്റ്റുകളും, ഡ്രൈവിങ് പരിശീലനവും ജൂലൈ 19 തി‌ങ്കളാഴ്ച മുതല്‍ പുനഃരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടായിരിക്കണം ടെസ്റ്റും പരിശീലനവും.

പരിശീലന വാഹനത്തില്‍ ഇന്‍സ്ട്രക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവിനെ മാത്രമേ അനുവദിക്കുകയുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.

Comments

COMMENTS

error: Content is protected !!