റെയില്‍വേ ഉദ്യോഗസ്ഥന്‍ തീവണ്ടി തട്ടി മരിച്ച സംഭവത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം : റെയില്‍വേ ഉദ്യോഗസ്ഥനായ സജിത്തിനെ തിരുവനന്തപുരത്ത് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൂരൂഹതയുണ്ടെന്ന് ബന്ധുക്കള്‍. മരിച്ച സജിത്തിനെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഢിപ്പിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ബുധനാഴ്ച രാവിലെയാണ് കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ സീനിയര്‍ സെക്ഷന്‍ എന്‍ജിനീയറായിരുന്ന സജിത്തിന്റെ മൃതദേഹം കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് കണ്ടെത്തിയത്.

 

മേലുദ്യോഗസ്ഥരുടെ അഴിമതി ചൂണ്ടിക്കാണിച്ചതോടെ അമിത ജോലി ഭാരം നല്‍കി ഇവര്‍ സജിത്തിനെ പീഢിപ്പിച്ചിരുന്നതായി സജിത്തിന്റെ ഭാര്യ അശ്വിനി അരോപിക്കുന്നു. മകന്‍ ആത്മഹത്യ ചെയ്യില്ലെന്നും മകനോട് ചെയ്യാന്‍ പറ്റാത്ത ചില കാര്യങ്ങള്‍ക്കായി മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നതായും സംഭവത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും സജിത്തിന്റെ അച്ഛന്‍ രവികുമാര്‍ ആവശ്യപ്പെട്ടു. തനിക്ക് വധഭീഷണിയുള്ളതായും ജീവന് എന്തെങ്കിലും സംഭവിച്ചാല്‍, മൃതദേഹം റെയില്‍വേ ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കരുതെന്നും സജിത് ഭാര്യയോടു പറഞ്ഞിരുന്നതായി കഴിഞ്ഞ ദിവസം ബന്ധുക്കളും ആരോപിച്ചിരുന്നു.
മേലുദ്യോഗസ്ഥരുടെ അഴിമിതിയും മറ്റും ചൂണ്ടിക്കാട്ടിയും സ്ഥലംമാറ്റം ആവശ്യപ്പെട്ടും റെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സജിത് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയുമുണ്ടായില്ലെന്നും സജിത്തിന്റെ കൂടുംബം ആരോപിച്ചു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പേട്ട പോലീസ് കേസെടുത്തിട്ടുണ്ട്

Comments

COMMENTS

error: Content is protected !!