പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് മോചനമില്ലാതെ കുറ്റ്യാ‌ടി

കുറ്റ്യാടി: നാടാകെ പ്ലാസ്റ്റിക്കിനോട് വിടപറയാൻ കൊണ്ടുപിടിച്ച ശ്രമം നടക്കുമ്പോൾ കുറ്റ്യാടിയിൽ അതൊന്നും ബാധകമല്ലെന്ന അവസ്ഥ. ബസ്‌സ്റ്റാൻഡിനടുത്താണ് പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരം. കടകളിൽ നിന്ന്‌ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കൊണ്ടുവന്ന് തള്ളുന്നത്. കാടുമൂടിക്കിടക്കുന്ന ഈ സ്ഥലത്ത് ദിവസവും കെട്ടുകണക്കിന് പ്ലാസ്റ്റിക്‌മാലിന്യം കുന്നുകൂടുകയാണ്. തെരുവുനായ്ക്കൾ ഇവ കടിച്ചുവലിച്ച് റോഡിലെത്തിക്കുന്നു.

 

രാത്രിയിൽ ഈ പ്ലാസ്റ്റിക് കത്തിക്കുന്ന പതിവുണ്ട്. ഇതിൽ നിന്നുയരുന്ന വിഷപ്പുകയേറ്റ് ജീവിക്കേണ്ട ഗതികേടിലാണ് സമീപത്തെ താമസക്കാർ. കുട്ടികൾക്ക് ചുമയും ജലദോഷവുമടക്കമുള്ള രോഗം പിടിപെടുന്നതായും ആക്ഷേപമുണ്ട്.
Comments

COMMENTS

error: Content is protected !!