മൊബൈൽ മെഡിക്കൽ ടീം പ്രവർത്തനമാരംഭിച്ചു


കോവിഡ് -19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി നാഷണൽ ഹെൽത്ത്‌ മിഷന്റെ നേതൃത്വത്തിൽ മൊബൈൽ മെഡിക്കൽ ടീം പദ്ധതി  പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പിങ് ഹാൻഡ്‌സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ജില്ലയിൽ  അഗതികൾക്കായി ഒരുക്കിയിട്ടുള്ള ക്യാമ്പുകളിൽ എത്തി ആവശ്യമായ വൈദ്യ സഹായവും മരുന്നും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡോക്ടർ, സ്റ്റാഫ്‌ നേഴ്സ്, ജെ. എച്. ഐ, ഫർമസിസ്റ്റ് എന്നിവരുടെ സേവനം ടീമിൽ ലഭ്യമാണ്. ക്യാമ്പുകളിൽ മെഡിക്കൽ പരിശോധന നടത്തുകയും കൊറോണക്കെതിരായ  വീഡിയോ സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. മെഡിക്കൽ പരിശോധനയ്ക്ക് പുറമേ ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. ക്ലാസുകൾക്കു ഡോ. അരുൺ നേതൃത്വം നൽകി.

മൊബൈൽ മെഡിക്കൽ ടീമിന്റെ ഫ്ലാഗ് ഓഫ്‌ സിവിൽ സ്റ്റേഷനിൽ ജില്ലാ കലക്ടർ സാംബശിവ റാവു  നിർവഹിച്ചു. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ. വി, ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, നാഷ ണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. നവീൻ എന്നിവർ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!