പൊലീസ്‌ പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പിടിയിൽ

താമരശേരി: രാത്രി പരിശോധനക്കിടെ ബൈക്ക് മോഷ്ടാവ് പൊലീസ് പിടിയിൽ. വയനാട് ബത്തേരി സ്വദേശി കാവുമ്പാട്ടിൽ മുഹമ്മദ് ശമീറി(24)നെയാണ് എസ്ഐ സനൽകുമാർ അറസ്റ്റ് ചെയ്തത്. താമരശേരി താലൂക്ക് ആശുപത്രിക്ക് മുമ്പിൽ ബൈക്കുമായി എത്തിയ യുവാവ് പൊലീസിനെ കണ്ട് പരുങ്ങിയതോടെ സ്റ്റേഷനിലേക്ക് എത്തിച്ച് ചോദ്യംചെയ്തപ്പോഴാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം പാലത്തിനടിയിൽനിന്ന് മോഷ്ടിച്ച ബൈക്ക് ആണെന്ന് മനസ്സിലായത്. അഞ്ചുദിവസത്തോളം വാഹനം ഉപയോഗിച്ച്  നാട്ടിൽനിന്ന് തിരിച്ചുപോവുമ്പോഴാണ്  പിടിയിലാവുന്നത്. വിവിധ സ്റ്റേഷനുകളിലായി മൂന്ന് ബൈക്ക് മോഷണക്കേസുകളിൽ പ്രതിയാണ്.
Comments

COMMENTS

error: Content is protected !!