കടന്നൽ കുത്തേറ്റ് അഞ്ചു വയസ്സുകാരൻ മരിച്ചു

കടന്നല്‍ കുത്തേറ്റ് അഞ്ചു വയസ്സുകാരന്‍ മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടെയും മകൻ സജിത്ത് (5) ആണ് മരിച്ചത്. സത്രംകാവിൽക്കുന്ന് എയുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.

പിതാവിനൊപ്പം വീടിനു സമീപത്തെ റബ്ബർ തോട്ടത്തിൽ വിറക് എടുക്കുന്നതിനിടെ കടന്നൽ കുത്തേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ചൊവ്വാഴ്ചയാണ് കുത്തേറ്റത്. അടുത്ത ദിവസം ശരീരത്തിൽ നിറം മാറ്റവും ക്ഷീണവും അനുഭവപ്പെട്ടതിനെത്തുടർന്ന് പാലക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അസ്വാഭാവിക മരണത്തിന് കോങ്ങാട് പൊലീസ് കേസെടുത്തു.

Comments

COMMENTS

error: Content is protected !!