കൊറോണ കെയര്‍ സെന്ററുകള്‍ എട്ടെണ്ണം പ്രവര്‍ത്തനം തുടങ്ങി

ജില്ലയില്‍ 73 കൊറോണ കെയര്‍ സെന്ററുകള്‍ സജ്ജമാക്കിയതായും ഇതില്‍ 8 എണ്ണത്തിന്റെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞതായും ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. സിറ്റിയിലുള്ള തെരുവില്‍ ജീവിക്കുന്ന 597 പേരെ 6 ഷെല്‍ട്ടറുകളിലാക്കി താമസിപ്പിക്കുകയും അവര്‍ക്കാവശ്യമായ ഭക്ഷണ സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍  കൂടുതല്‍ വെന്റിലേഷന്‍ സൗകര്യം ഏര്‍പ്പെടുത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക്  എന്തെങ്കിലും പ്രയാസങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന നടത്തും. ഹോം ഡെലിവറി സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. എല്ലാ പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങുമെന്നും കലക്ടര്‍ അറിയിച്ചു.

Comments

COMMENTS

error: Content is protected !!