കൊയിലാണ്ടി റെയില്‍വെ സ്റ്റേഷന്‍ അണുവിമുക്തമാക്കി ശുചീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനിലെ ഇരിപ്പിടങ്ങളും പ്ലാറ്റ്‌ഫോറവും മുഴുവനായും അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി. കെ. ദാസന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍ മേധാവി സി.പി.ആനന്ദന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിശീലനം സിദ്ധിച്ച വളണ്ടിയര്‍മാരുമാണ് ശുചീകരിച്ചത്. ആവശ്യമായ അണുനാശിനി മൂടാടി സര്‍വ്വീസ് സഹകരണ ബേങ്ക് ആണ് സംഭാവന നല്‍കിയത്. അടുത്ത ദിനങ്ങളില്‍ തന്നെ കൊയിലാണ്ടി ഹാര്‍ബര്‍ അടക്കമുള്ള പൊതു സ്ഥലങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.

Comments

COMMENTS

error: Content is protected !!