ആൽമരം മുറിച്ചു മാറ്റാൻ ഉത്തരവ്

കൊയിലാണ്ടി: ആൽമരത്തിൻ്റെ വേരുകൾ ഭീഷണിയായി മുറിച്ചു മാറ്റാൻ ഉത്തരവായി.മുചുകുന്ന് റോഡിലെ കൊയിലോത്തുംപടി ജംഗ്‌ഷനു 200 മീറ്റർ അകലെ റോഡരുകിലുള്ള ആൽമരത്തിൻ്റെ വേരുകൾ യാത്രകാർക്ക് ഭീഷണിയായി നിൽക്കുന്നത്. ഇവിടെ അപകടങ്ങൾ പതിവായിരുന്നു.

ഇതെ തുടർന്ന് വടകര ബാറിലെ അഭിഭാഷകനായ അനൂപ് രാജിൻ്റെ പരാതിയെ തുടർന്നാണ് കൊയിലാണ്ടി സബ്ബ് ജഡ്ജും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനുമായ എ.എം.അഷറഫ് പൊതുമരാമത്ത് വകുപ്പിനോടും ഫോറസ്റ്റ് അധികൃതരോടും മരം 15 ദിവസത്തിനകം മുറിച്ചു മാറ്റാൻ ഉത്തരവിടുകയായിരുന്നു.

Comments

COMMENTS

error: Content is protected !!