അംഗൻവാടി വർക്കർക്ക് യാത്രയയപ്പ് നൽകി

മേപ്പയൂർ: അരിക്കുളം കണ്ണമ്പത്ത് അങ്കണവാടിയിൽ നാൽപത് വർഷത്തിലധികമായി സേവനമനുഷ്ടിച്ച് വിരമിക്കുന്ന വർക്കർ പി ശാന്തക്ക് പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് യാത്രയയപ്പ് നൽകി. നാട്ടുകാരുടെ ഉപഹാരം ശാന്ത ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ എം സുഗതൻ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ എം അമ്മത് അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി എം രജില, ഐ സി ഡി എസ് ജില്ലാ ഓഫിസർ അഷറഫ് കാവിൽ, ഓഫിസർ അംബികാ കുമാരി, പി കെ കെ ബാബു, ടി സുരേന്ദ്രൻ, ഇ രാജൻ, പ്രദീപ് കണ്ണമ്പത്ത് , പി ഷാജി, വി പി രാമൻകുട്ടി, സി കെ വിജയൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!