അകലാപ്പുഴ ബോട്ടിംഗ് പുനരാരംഭിച്ചു
പുറക്കാട് : മലബാറിലെ പ്രധാനപെട്ട ബോട്ടിംഗ് ടൂറിസം കേന്ദ്രമായ പുറക്കാട് അകലാപ്പുഴ സർക്കാറിന്റെ എല്ലാ വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് തിങ്കളാഴ്ച പുനരാരംഭിച്ചു. മലബാറിന്റെ കുട്ടനാട് എന്ന പേരിൽ അറിയപ്പെടുന്ന അകലാപ്പുഴ ആലപ്പുഴക്ക് സമാനമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണുള്ളത്. ആദ്യ കാലഘട്ടങ്ങളിൽ പെഡൽ ബോട്ടുകൾ മാത്രമായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. എന്നാൽ കൊറോണക്ക് ശേഷം കയാക്കിംഗ്, റോയിഗ് ബോട്ട് .ശിക്കാര ബോട്ട് തുടങ്ങിയ ബോട്ടുകൾ സർവ്വീസ് നടത്തുന്നുണ്ട്. മാത്രമല്ല നാലോളം ഹൗസ് ബോട്ടുകൾ ഇതിനകം പണി കഴിഞ്ഞ് ഉദ്ഘാടനത്തിന് കാത്തിരിക്കുന്നു.
ആഴവും ഒഴുക്കും താരതമ്യേന കുറവായതിനാൽ സുരക്ഷിത യാത്രയാണ് സഞ്ചാരികൾ ഇവിടേക്കെത്താൻ പ്രധാന കാരണം.
തിങ്കളാഴ്ച ബോട്ടിംഗ് പനനാരംഭിച്ചത് മുതൽ വലിയ തരത്തിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്.ഭക്ഷണ വൈവിദ്യത്തിൽ പുഴ മത്സ്യങ്ങളും പുഴ വിഭവങ്ങളും പുതുരുചികളും ഭഷണ പ്രിയരെ അകലാപ്പുഴയിലേക്ക് ആകർഷിക്കുനുണ്ട്.