തീവ്രവാദികളും ദേശവിരുദ്ധ ശക്തികളും കേരളത്തിൻ്റെ തീര ദേശത്തെ ലക്ഷ്യം വെക്കുന്നു: കെ. സുരേന്ദ്രൻ

കൊയിലാണ്ടി: രാഷ്ട്രവിരുദ്ധ ശക്തികളും തീവ്രവാദ സംഘടനകളും ദേശദ്രോഹ പ്രവർത്തനങ്ങൾക്കും ഭാരതത്തിൻ്റെ ശത്രു രാജ്യങ്ങൾക്കും വേണ്ടി കേരളത്തിൻ്റെ തീരദേശത്തെ ലക്ഷ്യം വെക്കുന്നു. ഇത്തരം ദേശദ്രോഹ ശക്തികളിൽ നിന്നും തീരദേശത്തെ സംരക്ഷിക്കുന്നതിലും ഭാരതത്തിന് സുരക്ഷ ഒരുക്കുന്നതിലും തീരദേശവാസികളായ മത്സ്യതൊഴിലാളി സമൂഹത്തിന് ചെറുതല്ലാത്ത പങ്കുണ്ട് ഉണ്ട് എന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പറഞ്ഞു. കൊയിലാണ്ടി ടൗൺ ഹാളിൽ തയ്യാറാക്കിയ കെ വി. രാഘവൻ നഗറിൽ നടന്നുവരുന്ന ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിൻ്റെ ഇരുപതാമത് സംസ്ഥാന സമ്മേളനത്തിൻ്റെ സമാപനസഭ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുന്നതിനും സമൂഹത്തിൻറെ സുരക്ഷ ഉറപ്പാക്കുന്നതിനും കരഅതിർത്തികളും തീര അതിർത്തികളും സുരക്ഷിതമാവേണ്ടത് അത്യന്തപേക്ഷിതമാണ്. സ്വന്തം മാതാവിൻ്റെ അഭിമാനം സംരക്ഷിക്കുന്നതിന് മക്കൾക്ക് എങ്ങനെയാണോ ഉത്തരവാദിത്വമുള്ളത് അതുപോലെതന്നെ രാഷ്ട്രത്തിൻ്റെ സുരക്ഷ ഉറപ്പ് വരുത്താൻ രാഷ്ട്രത്തിലെ ജനതയ്ക്കും ഉത്തരവാദിത്വവും ബാധ്യതയമുണ്ട്. കേവലം സൈന്യത്തിൻ്റെയോ സുരക്ഷസേനകളുടെയോ മാത്രം ഉത്തരവാദിത്വമല്ല അതിർത്തി സംരക്ഷണം.
അതിർത്തി പ്രദേശങ്ങളിൽ നടക്കുന്ന വിധ്വംസക, രാഷ്ട്ര വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും രാഷ്ട്രസുരക്ഷയിൽ സമൂഹത്തിനുള്ള ഉത്തരവാദിത്തം സമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കാവാനുള്ള പ്രവർത്തനമാണ് സീമ ജാഗരൺ മഞ്ച് ഭാരതം മുഴുവൻ നടത്തിവരുന്നത് എന്നും, കേരളത്തിലെ ഇത്തരം ദേശീയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും അതിന് നേതൃത്വം നൽകുകയും ചെയ്യുക എന്ന വളരെ വലിയ ഉത്തരവാദിത്വമാണ് ഭാരതീയ മത്സ്യ പ്രവർത്തക സംഘത്തിന് കേരളിത്തിൽ ഉളളത് എന്ന് സമാപന സഭയിൽ മുഖ്യപ്രഭാഷണം നടത്തിയ സീമ ജാഗരൺ മഞ്ച് ദേശീയ സഹസംയോജക് പി. പ്രദീപൻ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗതസംഘം ചെയർമാൻ ശ്രീ. മുരളിധർ ഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ജനറൽ കൺവീനർ വി. പ്രഹ്ലാദൻ സ്വാഗതവും സംസ്ഥാന ജനറൽ സെക്രട്ടറി സി. ആർ. രാജേഷ് നാട്ടിക നന്ദിയും പറഞ്ഞു.

മത്സ്യ പ്രവർത്തക സംഘത്തിൻ്റെ മുതിർന്ന പ്രവർത്തകരായ ഗിരീശൻ തയ്യിൽ, സുന്ദരൻ പുതിയാപ്പ എന്നിവരെ സംസ്ഥാന പ്രസിഡണ്ട് പി പി ഉദയഘോഷ് പൊന്നാട അണിയിച്ച് ആദരിച്ചു. സ്വാഗതസംഘം രക്ഷാധികാരി മാരായ എൻ പി രാധാകൃഷ്ണൻ, ശ്രീനിവാസൻ മാറാട് എന്നിവരും സന്നിഹിതരായിരുന്നു.

Comments

COMMENTS

error: Content is protected !!