അക്കാദമിക് ബ്ലോക്കിന് ശിലാസ്ഥാപനം
കൊയിലാണ്ടി: ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി അക്കാദമിക് ബ്ലോക്ക് നിര്‍മ്മിക്കുന്നു. കിഫ് ബിയില്‍ നിന്നും അനുവദിച്ച 3 കോടി രൂപ ചെലവില്‍ പണിയുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ.ടി.ജലീല്‍ നിര്‍വ്വഹിച്ചു. കെ.ദാസന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സര്‍വ്വീസില്‍ നിന്നും പിരിയുന്ന അധ്യാപകരെ ആദരിക്കുകയും ദക്ഷിണേന്ത്യാ സയന്‍സ് ഫെയര്‍ പ്രോഗാമില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂള്‍ വിദ്യാര്‍ഥിനി ലക്ഷ്മിനന്ദയെ അനുമോദിക്കുകയും ചെയ്തു. നഗരസഭ ചെയര്മാന് കെ.സത്യന്, ഉപാധ്യക്ഷ വി.കെ.പത്മിനി, നഗരസഭാംഗങ്ങളായ വി.പി.ഇബ്രാഹിംകുട്ടി, പി.എം.ബിജു, പി.കെ.രാമദാസന്, കെ.വിജയന്, ടി.പി.രാമദാസ്, പി.ടി.എ.പ്രസിഡന്റ് പി.പി.രാധാകൃഷ്ണന്, കെ.കെ.മുഹമ്മദ്, സി.സത്യചന്ദ്രന്, ടി.കെ.രാധാകൃഷ്ണന്, പ്രിന്‍സിപ്പല്‍ എ.പി.പ്രബീത്, പ്രധാനാധ്യാപകന് ജി.കെ.വേണു, അന്‍സാര്‍ കൊല്ലം, പ്രമോദ് രാരോത്ത്, സജിനി, സുധ കിഴക്കെപ്പാട്ട്, എം.എം.ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.