KOYILANDILOCAL NEWS
അഗ്നിപഥ് പ്രതിഷേധം കനക്കുന്നു; റെയിൽവേ സ്റ്റേഷനിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ച് പോലീസ് തടഞ്ഞു
കൊയിലാണ്ടി: കേന്ദ്രസർക്കാരിന്റെ അഗ്നിപഥ് വിഷയത്തിൽ പ്രതിഷേധിച്ച് എസ് എഫ് ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ്പ്രസിഡന്റ് അഖിൽ ടി കെ സമരത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ഏരിയ പ്രസിഡന്റ് അഖിൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഫർഹാൻ സ്വാഗതവും പറഞ്ഞു.
Comments