ലോഗോ പ്രകാശനം ചെയ്തു

 

 

 

ചേമഞ്ചേരി: ഒരു ഗ്രാമത്തിന്റെ സമഗ്ര വികസനത്തിനായി പ്രകാശപൂരമായി 95 വര്‍ഷങ്ങള്‍ പിന്നിടുന്ന ചേമഞ്ചേരി കൊളക്കാട് യൂ പി സ്‌കൂളിന്റെ ആഘോഷ പരിപാടികളുടെ ലോഗോ കവിയും ചിത്രകാരനുമായ എം വി എസ്സ് പൂക്കാട് പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക വി ശൈലജ ലോഗോ ഏറ്റുവാങ്ങി. ആര്‍ട്ടിസ്റ്റ് സൂരേഷ് ഉണ്ണി ആണ് ലോഗോ രൂപകല്പന ചെയ്തത.് പ്രകാശന ചടങ്ങില്‍ ആഘോഷ കമ്മറ്റി ചെയര്‍മാന്‍ യൂ കെ രാഘവന്‍, പി ടി എ പ്രസിഡണ്ട് കെ ബിജു, വാര്‍ഡ് മെമ്പര്‍ ഷബീര്‍ ഇളവനക്കണ്ടി, കെ ശ്രീനാഥ,് എന്‍ കെ ഉണ്ണി പറമ്പില്‍, സുരേഷ്ബാബു, ശശി കോട്ട്, സുരേഷ് ഉണ്ണി, കെ കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. മാര്‍ച്ച് 31ന് അവസാനിക്കുന്ന പരിപാടിയുടെ മുന്നോടിയായി ചിത്രസായാഹ്നം, കാവ്യസായാഹ്നം, കൗതുകസായാഹ്നം, വിജ്ഞാനസായാഹ്നം, സംഗമ സായാഹ്നം എന്നിവ പ്രതിമാസ പരിപാടികള്‍ ആയി നടക്കും.

Comments

COMMENTS

error: Content is protected !!