LOCAL NEWS

അങ്കണവാടികളിലേക്കുള്ള കുടിവെളള വിതരണപദ്ധതിക്ക് തുടക്കമായി

ചക്കിട്ടപാറ പഞ്ചായത്തിലെ അങ്കണവാടികളിലേക്കുളള കുടിവെളള വിതരണ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ആദ്യ ഘട്ടത്തിൽ പൂഴിത്തോട്, താഴത്തങ്ങാടി, കുറത്തിപറ, ചെമ്പനോട, ആലമ്പാറ തുടങ്ങിയ അങ്കണവാടികളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പഞ്ചായത്തിന്റെ 2021 – 22 ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടികളുടെ സൗന്ദര്യവത്ക്കരണം, വൈദ്യുതീകരണം, കുടിവെള്ള വിതരണം എന്നിവ നടപ്പാക്കുന്നത്.വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സി.കെ ശശി അധ്യക്ഷത വഹിച്ചു. വാർഡ് കൺവീനർ എ സി സുരേന്ദ്രൻ, ഷാജൻ ഈറ്റതോട്ടത്തിൽ, ബിജു കപ്പിലാംമൂട്ടിൽ, അങ്കണവാടി വെൽഫയർ കമ്മറ്റിചെയർമാൻ അനൂപ് മത്തത്ത്, അങ്കണവാടി ടീച്ചർമാരായ ബിന്ദു ജോർജ്, റാണി ജോൺ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button