പ്രതിമാ അനാച്ഛാദനം ചെയ്തു

 

ഭാരത് സ്കൗട്ട് സ് ആന്റ് ഗൈഡ്സ് സംസ്ഥാന അസോസിയേഷന്റെ ഉടമസ്ഥതയിൽ കൊയിലാണ്ടി – നടുവത്തൂരിൽ ഉള്ള റീജനൽ ട്രയിനിഗ് സെന്‍ററിൽ സ്കൗട്ട് – ഗൈഡ് പ്രസ്ഥാനങ്ങളുടെ സ്ഥാപകരായ ബേഡൻ പവ്വലിന്റേയും ലേഡി ബേഡൻ പവ്വലിന്റെയും അർദ്ധ കായ പ്രതിമകൾ പേരാ മ്പ്ര എം.എൽ.എ. ശ്രീ.ടി.പി. രാമകൃഷ്ണൻ അനാച്ഛാദനം ചെയ്തു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള അധ്യാപകർക്കും കുട്ടികൾക്കും പരിശീലനം നൽകാൻ 1984 മുതൽ പ്രവർത്തിക്കുന്ന പ്രകൃതി രമണീയമായ ഈ കേന്ദ്രത്തിൻ സംസ്ഥാനത്തിന് പുറത്തു നിന്നും ധാരാളം പേർ ക്യാമ്പിങ്ങിനായി എത്തിച്ചേരാറുണ്ട്. 5 ഏക്കർ വിസ്തൃതിയുള്ള ഈ പരിശീലന കേന്ദ്രത്തിൽകുട്ടി കളുടെയും മുതിർന്നവരുടേയും സംസ്ഥാന – ദേശീയ തല ക്യാമ്പുകളും നടക്കാറുണ്ട്. സ്റ്റേറ്റ് കമ്മീഷണർ ശ്രീ : ബാല ചന്ദ്രൻ പാറച്ചോട്ടി ലിന്റെ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി ശ്രീ എൻ.കെ പ്രഭാകരൻ, എസ് ടി സി എഡ്വേഡ്
ശ്രീമതി ജിഷ എന്നിവർ സംസാരിച്ചു. ശിൽപി ആർട്ടിസ്റ്റ് ബൈജു .ഗിൽപം സ്പോൺസർ ചെയ്തത് വി.കെ ഭാസ്ക്കരൻ എന്നിവർ പങ്കെടുത്തു.

 

Comments

COMMENTS

error: Content is protected !!