LOCAL NEWS
അങ്കണവാടി വര്‍ക്കര്‍/ ഹെല്പര്‍ അപേക്ഷ ക്ഷണിച്ചു
മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകള്‍ മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതൽ വിവരങ്ങള്‍ക്ക്: 8281999294.
Comments