അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലേർട്ട്
സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആലപ്പുഴ,മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്നലെ എറണാകുളം,ഇടുക്കി,തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിൽ എറണാകുളം ജില്ലയിലുൾപ്പെടെ രാത്രി കനത്ത മഴയാണ് പെയ്തത്.
കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ ഇന്ന് തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിലാണ് ഷട്ടറുകൾ തുറന്ന് വെള്ളം ഒഴുക്കി വിടാൻ തീരുമാനിച്ചിരിക്കുന്നത്. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാതിരിക്കാൻ സെക്കന്റിൽ 34 ക്യുബിക് മീറ്റർ വരെ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് ഷട്ടറുകൾ തുറക്കുക. ഷട്ടറുകൾ തുറക്കുന്ന സാഹചര്യത്തിൽ ഡാമിന്റെ താഴ്‌വാരത്ത് കരമാൻതോട്, പനമരം പുഴകളിൽ 20 സെന്റിമീറ്റർ മുതൽ 30 സെന്റിമീറ്റർ വരെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ അധികൃതർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കനത്ത മഴയിൽ ഡാമിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് ആഗസ്റ്റ് 10 ന് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നിരുന്നു. കഴിഞ്ഞ വർഷം മുന്നറിയിപ്പുകളില്ലാതെ ഡാമിന്റെ ഷട്ടറുകൾ തുറന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.