മിന്നൽപണിമുടക്ക്; കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകും

തിരുവനന്തപുരത്ത് മിന്നൽപണിമുടക്ക് നടത്തിയ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടായേക്കും. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നടപടികളാണ് ഗതാഗത വകുപ്പിന്റെ ആലോചനയിലുള്ളത്.

 

മോട്ടോർവാഹന ചട്ടലംഘനത്തിന്റെ പേരിലായിരിക്കും നടപടി. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാവുക. ജില്ലാ കളക്ടർ രാവിലെ കിഴക്കേകോട്ടയിലെത്തി തെളിവെടുപ്പ് നടത്തും.

 

അതേസമയം, കെഎസ്ആർടി സമരത്തിൽ ഡ്രൈവർമാർക്കെതിരെ ആർടിഒ പ്രാഥമിക റിപ്പോർട്ട് നൽകി. ജനങ്ങളുടെ സഞ്ചാരസ്വതന്ത്ര്യം തടസപ്പെടുത്താൻ ശ്രമിച്ചുവെന്നും ഗ്യാരേജിൽ കിടന്ന ബസുകൾ വഴിയിൽ കൊണ്ടിട്ടത് മനഃപൂർവമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡ്രൈവർമാരുടെ ലൈസൻസ് വിവരങ്ങൾ നൽകാൻ ആർടിഒ ആവശ്യപ്പെട്ടു. ഡ്രൈവർമാരുടെ നടപടി പൊതുജനങ്ങൾക്ക് മാർഗതടസമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണെന്ന് റിപ്പോർട്ടിലുണ്ട്. റൂട്ട് തെറ്റിച്ച് സർവീസ് നടത്തിയ സ്വകാര്യ ബസിനെതിരേയും നടപടിയെടുക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Comments

COMMENTS

error: Content is protected !!