ANNOUNCEMENTSMAIN HEADLINES

അഞ്ച് ഭാഷകളിൽ എഞ്ചിനീയറിങ് പഠിക്കാം. വിദ്യാർഥികളോട് പ്രധാനമന്ത്രി

എന്‍ജിനിയറിങ് പഠനം അഞ്ച് ഭാഷകളില്‍ നടത്താൻ സാഹചര്യം ഒരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം – എന്‍.ഇ.പി  പ്രഖ്യാപിച്ചതിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിദ്യാര്‍ഥികളെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

എന്‍ജിനിയറിങ് കോഴ്‌സുകള്‍ 11 പ്രദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുന്നതായും മോദി വ്യക്തമാക്കി. പിന്നോക്ക വിഭാഗങ്ങളും ദലിതുകളും ഈ രംഗത്തേക്ക് എത്താന്‍ വേണ്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളജുകളിലാണ് അഞ്ചു പ്രാദേശിക ഭാഷകളില്‍ എന്‍ജിനിയറിങ് പഠനം ആരംഭിക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്തി, ബംഗാളി എന്നി ഭാഷകളിലാണ് ഇത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button