KERALAUncategorized
അടിമാലിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും പേരക്കുട്ടികളും മരിച്ചു
അടിമാലി: മുത്തശ്ശിയും 2 പേരക്കുട്ടികളും പാറക്കുളത്തിൽ വീണ് മരിച്ചു. അടിമാലി കൊമ്പൊടിഞ്ഞാലിൽ ഇന്ന് വൈകിട്ടാണ് അപകടം. കൊമ്പൊടിഞ്ഞാലിൽ ഇണ്ടിക്കുഴിയിൽ ബിനോയ്–ജാസ്മി എന്നിവരുടെ മക്കളായ ആൻമരിയ (9) അമയ (4), ജാസ്മിയുടെ അമ്മയായ എൽസമ്മ (50) എന്നിവരാണു മരിച്ചത്.
കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങി മുങ്ങിപ്പോയപ്പോൾ ഇവരെ രക്ഷിക്കാൻ ശ്രമിക്കവെയാണു മുത്തശിയും അപകടത്തിൽപെട്ടത്. മൃതദേഹങ്ങൾ അടിമാലി താലൂക്ക് ആശുപത്രിയിൽ.
Comments