പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പ്ലസ്ടുവിന് 83.87 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് വിജയ ശതമാനം. കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം.  വിജയശതമാനം ഏറ്റവും കൂടിയത് കോഴിക്കോടും കുറവും വയനാടും. 78 സ്കൂളുകൾ നൂറുമേനി വിജയം നേടി. മുൻ വർഷം 136 സ്കൂളുകളാണ് ഈ നേട്ടം സ്വന്തമാക്കിയത്.
പരീക്ഷാഫലം ഉച്ചയ്ക്ക് 12 മുതൽ വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ലഭ്യമാകും. മൂല്യ നിർണയത്തിന് ശേഷം 20 ദിവസം കൊണ്ടാണ് ഫലം പ്രഖ്യാപിക്കുന്നത്. 
പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്കില്ല . കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഇല്ല.

വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികളെയും മന്ത്രി അഭിനന്ദിച്ചു. ഉപരിപഠനത്തിന് യോഗ്യത നേടാൻ കഴിയാത്തവർക്ക് അടുത്ത മാസം സേ പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

Comments

COMMENTS

error: Content is protected !!